ഉല്‌പത്തി 7-12 വരെയുള്ള അദ്ധ്യായങ്ങളിൽ നിന്നുള്ള എന്റെ നിരീക്ഷണങ്ങൾ

അനുസരണമാണ് ദൈവത്തിലുള്ള നമ്മുടെ വിശ്വാസത്തിന്റെ മൂലക്കല്ല്. നോഹയുടെ അനുസരണം ദൈവാനുഗ്രഹത്തിലേക്കും പ്രതിഫലത്തിലേക്കും നയിച്ചപ്പോൾ, അവന്റെ സമകാലികരുടെ അനുസരണക്കേട് അവരുടെ നാശത്തിലേക്ക് നയിച്ചു. ദൈവത്താൽ ഉപയോഗിക്കപ്പെടാനുള്ള സന്നദ്ധത മൂലം
പ്രളയസമയത്ത്, മനുഷ്യരാശിയുടെ ശാരീരിക രക്ഷയുടെ ഉത്തരവാദിത്വം ദൈവം നോഹയെ ഏൽപ്പിച്ചു.
പെട്ടകം യേശുക്രിസ്തുവിലൂടെ നമുക്കുള്ള പാപത്തിൽ നിന്നുള്ള നിത്യ രക്ഷയെ മുൻകൂട്ടി കാണിച്ചു. നോഹയുടെ വിശ്വാസം അവനെയും കുടുംബത്തെയും രക്ഷിച്ചതുപോലെ,നമ്മുടെ വിശ്വാസം ഇന്ന് നമ്മെ രക്ഷിക്കുന്നു. കൃപയാലല്ലോ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടു(EHp. 2: 8,9). പെട്ടകം നോഹയെ കർത്താവിനോട് കൂടുതൽ അടുപ്പിച്ചില്ല - എന്നാൽ അവന്റെ അനുസരണവും ദൈവത്തിലുള്ള വിശ്വാസവുമാണ് അവനെ ദൈവത്തോട് ചേർത്ത് നിർത്തിയത്.അത് അവനെ സുരക്ഷിതിനായി നിലനിർത്തുന്നു.
8: 1 ദൈവം തന്റെ ജനത്തെഎപ്പോഴുംഓർക്കുന്നു.അവരുടെ അസ്തിത്വത്തെയോ പേരുകളെയോ ഓർക്കുന്നു എന്നതിലപ്പുറം ആയി, അവനോട് സഹകരിക്കുകയും അവനായി കാത്തിരിക്കുകയും ചെയ്യുന്നവരോട് കൃപ കാണിപ്പാൻ ആയി അവൻ ഓർക്കുന്നു.
8:20 - പെട്ടകത്തിൽ നിന്ന് ഇറങ്ങിയശേഷം നോഹ ആദ്യം ചെയ്തത് ആരാധനയ്‌ക്കുള്ള ഒരുക്കമായിരുന്നു. കർത്താവുമായുള്ള ബന്ധംവളർത്തണമെങ്കിൽ നാമും ആരാധനയ്ക് മുൻഗണന നൽകണം.
8:22 - ദൈവത്തിന്റെ വാഗ്ദാനങ്ങൾ അർത്ഥമാക്കുന്നത് ജീവിതവും മരണവും തമ്മിലുള്ള വ്യത്യാസമാണ്. കാര്യങ്ങൾ ഇരുണ്ടതായി കാണപ്പെടുമ്പോഴും, നമുക്ക് അവന്റെ വിശ്വസനീയമായ വചനത്തെ ആശ്രയിക്കാൻ കഴിയും.
.9: 6 - കൊലപാതകം ഭയങ്കര കുറ്റമാണ്, കാരണം ദൈവം മനുഷ്യരെ തന്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു. ദൈവത്തോടും അവിടുന്ന് മനുഷ്യവർഗത്തിന് നൽകിയ ജീവിതത്തോടും തീർത്തും അവഹേളനം ആണ് കൊലപാതകം. മറ്റുള്ളവരെ ദ്രോഹി ക്കുകയും അവരോട് ദയ കാണിക്കാതിരിക്കുകയും ക്ഷമിക്കാതിരിക്കയും ചെയ്യുന്നത് വലിയ കുറ്റമാണെന്ന് യേശു ഊന്നിപ്പറഞ്ഞു (മത്താ 5:12)
9:12 - ദൈവം ഒരു വാഗ്ദാനം ചെയ്യുമ്പോൾ, നാം അത് മറക്കാൻ അവൻ ആഗ്രഹിക്കുന്നില്ല. അതിനാൽ, തന്റെ വാഗ്ദാനത്തെ സ്മരിക്കുന്നതിനുള്ള വ്യക്തമായ അടയാളമോ പ്രതിജ്ഞയോ അവൻ പലപ്പോഴും നൽകുന്നു. ഇവിടെ മഴവിൽ.
11:24 - അഹങ്കാരം തല ഉയർത്തുന്നിടത്തെല്ലാം ദൈവം എപ്പോഴും എതിർക്കുന്നു. ദൈവരാജ്യം മുന്നേറാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ, നമുക്കായി ഒരു നാമം ഉണ്ടാക്കാൻ നാം ശ്രമിക്കരുത്, മറിച്ച് കർത്താവിന്റെ മുമ്പാകെ താഴ്‌മ കാണിക്കുകയും അവനെ ഉയർത്തുകയും ചെയ്യുക (1 പത്രോ .5: 6).
12: 2,3 - ദൈവം അബ്രാമിനോടുള്ള വാഗ്ദാനം ഇസ്രായേൽ ജനതയിലൂടെയും അവന്റെ സന്തതികളായ യേശുക്രിസ്തുവിലൂടെയും നിറവേറ്റി (മത്താ 1: 1, ലൂക്കോസ് 3: 23,34). ക്രിസ്തുവിലൂടെ, എല്ലാവർക്കും ജാതി മത വ്യത്യാസമില്ലാതെ ദൈവവുമായുള്ള ഒരു ബന്ധം സ്ഥാപിക്കാൻ കഴിയും. (പ്രവൃ. 3:25, 26; ഗലാ 3: 7,8). *ദൈവം ഈ ഉടമ്പടി നിറവേറ്റുന്ന അത്ഭുതകരമായ വഴി അബ്രഹാമിന് ഒരിക്കലും സങ്കൽപ്പിക്കാൻ കഴിയുമായിരുന്നില്ലെങ്കിലും, അവൻ എപ്പോഴും കർത്താവിനെ വിശ്വസിച്ചു, അതുകൊണ്ടാണ് ഗലാത്യർ 3: 6 ൽ, അബ്രഹാം ദൈവത്തെ വിശ്വസിച്ചു, അത് നീതിക്കായി കണക്കാക്കപ്പെട്ടു എന്ന് വായിക്കുന്നത്.
12:20 - വിശ്വാസികളും മറ്റാരെയും പോലെ കഷ്ടപ്പാടുകൾ സഹിക്കണം. എന്നാൽ, നാം അവനിൽ വിശ്വസിക്കുന്നുവെങ്കിൽ, ദൈവം നമ്മുടെ പ്രതികൂല സാഹചര്യത്തെ അവനുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ശക്തമാക്കാനും ശക്തിപ്പെടുത്താനും ഉപയോഗിക്കും.
12:18 - * കർത്താവിനെ വിശ്വസിക്കുകയെന്നാൽ നമുക്ക് കാണാനാകുന്നതിലും അപ്പുറത്തേക്ക് നോക്കുകയാണെന്ന് അബ്രാമിന് പഠിക്കേണ്ടി വന്നു. നമ്മെ സംരക്ഷിക്കാനും അനുഗ്രഹിക്കുവാനും ദൈവത്തിന് നമ്മുടെ അർദ്ധസത്യങ്ങളോ ശൂന്യമായ വാഗ്ദാനങ്ങളോ ഉപയോഗിക്കാൻ കഴിയില്ല. പകരം, നാം പൂർണ്ണഹൃദയത്തോടെ അനുസരിക്കണമെന്നും നമ്മുടെ അനുസരണത്തിന്റെ അനന്തരഫലങ്ങൾ ശ്രദ്ധിക്കാൻ അവനിൽ വിശ്വസിക്കണമെന്നും അവിടുന്ന് ആഗ്രഹിക്കുന്നു.
ജീവിത തത്വങ്ങൾ
അനുസരണം എപ്പോഴും അനുഗ്രഹങ്ങൾ നൽകുന്നു.
ആത്മാവിൽ നടക്കുക എന്നത് ആത്മാവിന്റെ പ്രേരണ, നിർദേശങ്ങൾ അനുസരിക്കുക എന്നതാണ്.
ദൈവം അനുഗ്രഹിക്കട്ടെ.
ക്ലാര രാധാകൃഷ്ണൻ
വിവർത്തനം V V S

Comments
Post a Comment