ഉല്‌പത്തി അധ്യായം 31-35 * അനുരഞ്ജനം

ഉല്‌പത്തി അധ്യായം 31-35 *

    അനുരഞ്ജനം

_ലാബാൻറെ ഭവനത്തിൽ വച്ച് ,ധാരാളം ആട്ടിൻകൂട്ടങ്ങൾ, ദാസന്മാർ, ഒട്ടകങ്ങൾ, കഴുതകൾ ഉള്ള ഒരു വലിയ സമ്പന്നനായി  യാക്കോബ് വളർന്നു.

ഇത് കണ്ട് യാക്കോബിനോടുള്ള ലാബാന്റെ മനോഭാവം മാറി. അതിനാൽ യാക്കോബ് ലാബാനോട് പറയാതെ ഓടിപ്പോകാൻ തീരുമാനിച്ചു. ലാബാൻ യാക്കോബിനെ പിന്തുടർന്നു, പക്ഷേ ആ കൂടിക്കാഴ്ച സമാധാനത്തോടെ അവസാനിച്ചു.

_അദ്ദേഹം 20 വർഷം മുമ്പ് വഞ്ചിക്കപ്പെട്ട തന്റെ സഹോദരനായ ഏശാവിനെ കാണാൻ വളരെ ഭയത്തോടും സങ്കടത്തോടും കൂടി തയ്യാറായി. കോപാകുലനായ ഏശാവ് വന്ന് തന്നെയും തന്റെ വസ്തുവകകളെയും ആക്രമിക്കുമെന്ന് അവൻ കരുതി.

   യാക്കോബ് ദൈവത്തോട് പ്രാർത്ഥിക്കുകയും തന്നോടുള്ള വിശ്വസ്തതയ്ക്കും ദയയ്ക്കും നന്ദി പറയുകയും തന്റെ സഹോദരനായ ഏശാവിന്റെ കയ്യിൽ നിന്ന് തന്നെ രക്ഷിക്കാൻ ദൈവത്തോട് അപേക്ഷിക്കുകയും ചെയ്തു.

ഏശാവിനെ സമാധാനിപ്പിക്കാൻ ആദ്യം അവൻ തന്റെ ദാസന്മാരെ അനേകം മൃഗങ്ങളും ദാനവുമായി അയച്ചു. നിന്റെ സഹോദരൻ യാക്കോബ് തങ്ങളെ അനുഗമിക്കുന്നുവെന്ന് അവർ അവനോടു പറഞ്ഞു.

ഒരു രാത്രി യാക്കോബ് തന്റെ സാധനങ്ങളെല്ലാം അരുവിക്കക്കരെ  അയച്ചശേഷം ഒറ്റയ്ക്കായിരുന്നു. ആ രാത്രിയിൽ അവൻ ദൈവവുമായി മല്ലടിച്ചു, ദൈവം അവന്റെ പേര് യാക്കോബിൽ നിന്ന് ഇസ്രായേൽ എന്നാക്കി മാറ്റി.

🚼 _യാക്കോബ്‌ കണ്ണുയർത്തി സഹോദരൻ വരുന്നതു കണ്ടു. വളരെ ഭയത്തോടെ ഏഴു പ്രാവശ്യം കുനിഞ്ഞ് സഹോദരനെ സമീപിച്ചു.

ഏശാവിന് ഒരു പകയും ഇല്ലായിരുന്നു. അവൻ ഓടി, സഹോദരൻ യാക്കോബിനെ ആലിംഗനം ചെയ്തു, ചുംബിച്ചു, ഇരുവരും കരഞ്ഞു. യാക്കോബിനെ കബളിപ്പിച്ചതിന് ഏശാവ് ക്ഷമിച്ചിരുന്നു.

തന്റെ സമ്മാനങ്ങൾ സ്വീകരിക്കണമെന്ന് യാക്കോബ്‌ നിർബന്ധിച്ചു. ജൻമാവകാശവും ഉടമ്പടി അനുഗ്രഹങ്ങളും മോഷ്ടിച്ചതിന് ഏശാവ് യാക്കോബിനോട് ക്ഷമിച്ചു. അവർ  വീണ്ടും അനുരഞ്ജനത്തിലായി.

ഇന്ന് സ്വയം പരിശോധനയ്ക്ക്

👉 എനിക്ക് ആരോടെങ്കിലും വിരോധമോ കൈപ്പോ ഉണ്ടോ?

👉 എനിക്ക് ലഭിച്ച ദൈവകൃപയാൽ എന്നെ വഞ്ചിച്ചവരോട് ക്ഷമിക്കാനും സ്വീകരിക്കാനും ഞാൻ തയ്യാറാണോ?

👉 ശരിയായ അനുരഞ്ജനം സകല ബുദ്ധിയെയും കവിയുന്ന  സമാധാനം നൽകുന്നു.

ശ്രീമതി കരോലിൻ ചെല്ലപ്പ
240 📖📖📖 240
വിവർത്തനം വി വി സാമുവൽ.

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -