ഉൽപത്തി 33: 1-11
കയ്പ്പ്
33: 1-11
രണ്ടു സഹോദരന്മാരും വീണ്ടും കണ്ടുമുട്ടുമ്പോൾ ഏശാവിന്റെ മനസ്സ് മാറിയത് പ്രോത്സാഹജനകമായ കാര്യം ആണ്.അദ്ദേഹത്തിന്റെ ജന്മാവകാശവും അനുഗ്രഹവും നഷ്ടപ്പെട്ടതിലെ കയ്പ്പ് ഇല്ലാതായി. പകരം ഏശാവിന് തനിക്കുള്ളതിൽ സംതൃപ്തിയുണ്ട്. തൻറെ സഹോദരനെ ഇങ്ങനെകാണുന്നത് എത്ര വലിയ കാര്യമാണെന്ന് പോലും യാക്കോബ് പറയുന്നു. (33:10)
ജീവിതത്തിൽ ചിലപ്പോൾ മോശം സാഹചര്യങ്ങളെ നേരിടേണ്ടി വരും. ഏശാവിന് സംഭവിച്ചതു പോലെ നമുക്ക് വഞ്ചിക്കപ്പെട്ടതായി തോന്നാം. പക്ഷേ നാം കൈപ്പ് ഉള്ളിൽ വച്ചുകൊണ്ട് ഇരിക്കേണ്ടതില്ല.. നമ്മുടെ വികാരങ്ങൾ സത്യസന്ധമായി ദൈവത്തോട് പ്രകടിപ്പിച്ചും, നമ്മോട് അന്യായം ചെയ്തവരോട് ക്ഷമിച്ചും, നമ്മുടെ പക്കലുള്ളതിൽ സംതൃപ്തരായും നമുക്ക് നമ്മുടെ ജീവിതത്തിൽ നിന്ന് കൈപ്പ് അകറ്റി ജീവിക്കാം.
വി വി സാമുവൽ

Comments
Post a Comment