ഉല്പത്തി 1:1,2

ഉല്പത്തി
1:1,2  ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.


ഉല്പത്തി ആരംഭിക്കുന്നത് ഭൂമി 'പാഴായും ശൂന്യമായും' ഇരുന്ന  അവസ്ഥയിലാണ് . എന്നാൽ ദൈവം ശൂന്യ അവസ്ഥയിലേക്ക്  'സംസാരിച്ചപ്പോൾ', - ശൂന്യത - ക്രമരഹിതമായ അവസ്ഥ, മാറി എല്ലാം ഒരു ഓർഡർ അല്ലെങ്കിൽ ക്രമത്തിലേക്ക് വന്നു.
യേശു ബൈബിളിലൂടെ സംസാരിക്കുന്നു. നമ്മുടെ പ്രശ്നങ്ങളിലേക്ക്, അന്ധകാര മേഖലകളിലേക്ക് കടന്ന് ചെല്ലുന്നതിന്  ഉള്ള  (KEY) താക്കോൽ വാക്യങ്ങൾ  നാം  പഠനത്തിലൂടെ ഈ ദിവസങ്ങളിൽ കണ്ടെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
32 വയസ്സുവരെ എന്റെ ജീവിതവും ശൂന്യവും
ഇരുട്ടും ആയിരുന്നു. ഞാൻ ജനിച്ച് വളർന്നത്  ഒരു ക്രിസ്തീയ കുടുംബത്തിലും ഭക്തരായ മാതാപിതാക്കളാലാണെങ്കിലും, ഞാൻ ദൈവത്തിൽ നിന്ന് ഓടിപ്പോയി, സ്വന്തമായും പാപത്തിലും ജീവിച്ചു. ചുരുക്കത്തിൽ, വിലപ്പെട്ടതായി ഞാൻ കരുതിയതെല്ലാം തകരാൻ തുടങ്ങിയപ്പോൾ എന്നിലുള്ള ദൈവത്തിൻറെ പരിശുദ്ധാത്മാവ് എന്നെ ദൈവവചനത്തിലേക്ക് നയിച്ചു. യെശയ്യാവു 41: 10 ലൂടെ അവൻ എന്നോട് സംസാരിച്ചു. അവൻ എന്നെ രൂപാന്തരപ്പെടുത്തി, പുനം:സൃഷ്ടിച്ചു.
വരും ദിവസങ്ങളിൽ, ഈ ഗ്രൂപ്പിലെ അനേകം ജീവിതങ്ങളോട് ദൈവം വ്യക്തിപരമായി സംസാരിക്കുകയും അവരുടെ ജീവിതം നിറവിലേക്ക് , ക്രമത്തിലേക്ക് കൊണ്ടുവരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.
വി വി എസ് (അഡ്മിൻ)

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -