ബൈബിളിലെപുസ്തകങ്ങൾ പഞ്ചഗ്രന്ഥിയിലെ രണ്ടാമത്തെ പുസ്തകം _ പുറപ്പാട്*

*ബൈബിളിലെപുസ്തകങ്ങൾ പഞ്ചഗ്രന്ഥിയിലെ രണ്ടാമത്തെ പുസ്തകം
 👉പുറപ്പാട്*

ദൈവം ഇസ്രയേൽ ജനത്തെ ഈജിപ്തിന്റെ അടിമത്വത്തിൽ നിന്നും സ്വാതന്ത്ര്യത്തിലേക്ക് "മോശ" യുടെ നേതൃത്വത്തിൽ മോചിപ്പിച്ച് വാഗ്ദത്ത ഭൂമിയിലേക്ക് യാത്ര പുറപ്പെടുന്ന ചരിത്രം 40 അദ്ധ്യായങ്ങളിലൂടെ വിവരിക്കുന്നു...
ദൈവം മനുഷ്യന്റെ ചരിത്രത്തിലേക്ക് താൻ തിരഞ്ഞെടുത്ത  മനുഷ്യ ജീവിതങ്ങളിലൂടെ  കടന്നു വരുന്നു …
 " പുറപ്പാട് സംഭവം"
ദൈവത്തിന്റെ പ്രത്യേക ഇടപെടലിൽ ഫറവോയുടെ അടിമത്വത്തിൽ നിന്ന് മോചനം നേടി ചെങ്കടൽ കടന്ന് വർഷങ്ങൾ നീണ്ടു നിന്ന മരുഭൂമിയിലെ യാത്രയിൽ ഒരു പ്രധാന സംഭവം നടന്ന സ്ഥലമാണ് " സീനായ് മല"...
ദൈവത്തിന്റെ ശക്തമായ സംരക്ഷണം മനുഷ്യന് എങ്ങനെയൊക്കെ കൊടുക്കുന്നു എന്ന് ഈ പുസ്തകം പറഞ്ഞു തരുന്നു ...
പുറപ്പാടിന്റെ പുസ്തകത്തിൽ ജനത്തെ നയിക്കാൻ നേതാക്കൻമാരെ - മോശ തുടങ്ങിയവരെ ദൈവം ഏൽപിക്കുന്നു....
സ്വയം വെളിപ്പെടുത്തിയ ദൈവം മനുഷ്യനുമായി, മോശയുമായി
നേരിട്ട് സംസാരിക്കുന്നു...
മരുഭൂമിയിലെ ദൈവീക ഇടപെടൽ...
ദൈവം തന്റെ വിരലുകളാൽ കല്ലിൽ എഴുതിയ
 ദൈവകൽപനകൾ "..

👉മോശയെ ഏൽപിച്ച പത്ത് കൽപനകൾ എഴുതിയ കൽപലകകൾ.....

👉"ഉടമ്പടി " പലക സ്ഥാപിക്കാനും
ആരാധനക്കുമായി
കൂടാരത്തിന്റെ നിർമ്മാണം …

👉അങ്ങനെ ദൈവത്തിന്റെ നിരന്തര സംരക്ഷണം വ്യക്തമാക്കുകയാണ് പുറപ്പാടിന്റെ പുസ്തകത്തിലെ ഓരോ വചനങ്ങളും..
ദൈവം തന്റെ രക്ഷാകര പദ്ധതിയുടെ പൂർത്തീകരണത്തിനായ പ്രത്യേകമായി തെരഞ്ഞെടുത്ത "ഇസ്രയേൽ ജനത " യെ ലോക ചരിത്രത്തിന്റെ ഭാഗമാക്കുകയും, ദൈവം തന്റെ പ്രിയ മക്കൾക്ക് എങ്ങനെയാണ് സംരക്ഷണം നൽകുന്നത്  എന്നും പ്രത്യേകമായി തെരെഞ്ഞടുത്ത ഇസ്രയേൽ ജനതയിലൂടെ  പ്രവർത്തിച്ച് പ്രകടമാക്കുന്നു .
ഉറപ്പ് നൽകുന്നു..

ആരാധനയുടെ .....
സാമൂഹികവും ധാർമ്മികവുമായ നിയമങ്ങൾ ദൈവം മനുഷ്യനു നൽകിയത് നമുക്ക് പുറപ്പാടിന്റെ പുസ്തകത്തിൽ കാണാം...
ദൈവീക പദ്ധതിയോട് ചേർന്ന് ഉറച്ചു നിന്നാൽ രക്ഷയുടെ അനുഭവം ലഭിക്കുമെന്ന സന്ദേശം ഇതിൽ വെളിപ്പെടുത്തുന്നു.....

ഉൽപത്തിയിലെ അബ്രഹാമിലൂടെ, ഇസഹാക്കിലൂടെ, യാക്കോബ്-ഏസാവിലൂടെ, ജോസഫിലൂടെ തുടങ്ങിയ മനുഷ്യചരിത്രത്തിലൂടെ കടന്നു വന്ന ദൈവം പുറപ്പാടിൽ കൂടുതൽ വ്യക്തതയോടെ
"നേതാക്കൻ "മാരിലൂടെ നേരിട്ട് ഇടപെടുന്നതിന്റെ തെളിവാർന്ന രേഖപ്പെടുത്തലും വിവരണവും നമുക്ക് തിരിച്ചറിയാൻ സാധിക്കും...
അനുസരണയുടെ, വിശ്വാസികളുടെ പിതാവാണ് അബ്രഹാം എന്ന് ഇസ്രയേലിന്റെ ചരിത്രം പഠിപ്പിക്കുന്നു...

വഴി നടത്തുന്ന ദൈവം, പാപം ചെയ്ത് തന്നിൽ നിന്ന് അകന്നുപോയ മാനവകുലത്തെ തന്നിലേക്ക് എങ്ങനെയാണ് തിരികെ കൊണ്ടുവരുവാൻ വഴിയൊരുക്കുന്നതെന്ന് ഈ പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നു ...

മാത്രമല്ല മാനവ രക്ഷയുടെ
"ഉടമ്പടി "യുടെ ഇസ്രയേൽ ജനത ..
വ്യത്യസ്തങ്ങളായ ഉടമ്പടികളെ പുറപ്പാടിന്റെ പുസ്തകത്തിൽ കാണാം... എല്ലാ ഉടമ്പടികളും കാലത്തിന്റെ പൂർത്തീകരണത്തിൽ സംഭവിച്ചത് നാം അനുഭവിച്ചറിഞ്ഞ ദൈവീക സത്യങ്ങളാണ്…
പ്രിയ വായനക്കാരാ നിങ്ങളെയും ഉപയോഗിക്കുവാൻ ദൈവം ആഗ്രഹിക്കുന്നു.  നിങ്ങൾ മാത്രമല്ല മറ്റുള്ളവരും അനുഗ്രഹിക്കപ്പെടും.
അവൻറെ കൈകളിലേക്ക് ഏൽപ്പിച്ചു കൊടുക്കാൻകൊടുക്കാൻ ഞാൻ തയ്യാറാണ് എന്ന് എത്രപേർ പറയും

 വി വി സാമുവൽ

കടപ്പാട്: ബെന്നി എബ്രഹാം.

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -