ലളിത ചിന്തകൾ പുറപ്പാട്: 3 - 7
അദ്ധ്യായം: 3 - 7
ആഴമായ ധ്യാനത്തിനുള്ള
ലളിത ചിന്തകൾ
പുറപ്പാട്: 4:2, 3
" യഹോവ അവനോട് നിന്റെ
കയ്യിൽ ഇരിക്കുന്നത് എന്ത്
എന്ന് ചോദിച്ചു.: ഒരു വടി എന്ന് അവൻ പറഞ്ഞു.. അത്
നിലത്തിടുക എന്ന് കല്പിച്ചു "
🔯 ദൈവം നമ്മിൽ കൂടെ
പ്രവർത്തിക്കുന്നതിനു മുൻപേ
നമ്മുടെ കയ്യിൽ എന്തുണ്ട് എന്നറിയുവാൻ ആഗ്രഹി
ക്കുന്നു - മോശയുടെ കയ്യിൽ
തന്റെ ഊന്നു വടിയല്ലാതെ
മറ്റൊന്നും ഉണ്ടായിരുന്നില്ല.
അതു് താഴെ ഇട്ടപ്പോൾ ദൈവ
ത്തിന്റേതായി. യിസ്രായേൽ ജനത്തിന്റെ മരുഭു പ്രയാണ
ത്തിൽ, മോശമരിക്കുന്നതു
വരെ ദൈവം ആ വടി ഉപയോഗിച്ച് അത്ഭുതങ്ങൾ
ചെയ്തു.
🔯 ദാവീദിന്റെ പൊക്കണത്തി
ലെ ഒരു മിനുസമുള്ള കല്ലു മതിയായിരുന്നു, ദൈവത്തിന്
ഫെലിസ്ത്യമല്ലനായിരുന്ന ഗോല്യാത്തിനെ കൊല്ലുവാൻ.
🔯 സാരേഫാത്തിലെ വിധവ
യേയും അവളുടെ കുടുംബത്തേയും, ഏലിയാവിനേയും ക്ഷാമം തീരുന്നതുവരെ പോറ്റി പുലർത്തുവാൻ ദൈവത്തിന്
അവളുടെ കാലത്തിലെ ഒരു
പിടി മാവും തുരുത്തിയിലെ
അല്പം എണ്ണയും അധികമായി
രുന്നു.
🔯 ഒരു ഭരണിയിലെ എണ്ണ മാത്രം കൈമുതലായി ഉണ്ടായിരുന്ന പ്രവാചക ശിഷ്യന്റെ വിധവയ്ക്ക് കടം വീട്ടുവാനും ബാക്കി കൊണ്ട് ഉപജീവനം കഴിക്കുവാനും വേണ്ടത്ര എണ്ണ വർദ്ധിപ്പിച്ചു
കൊടുക്കുവാനും ദൈവം
ഏലിശയെ ഉപയോഗിച്ചു.
🔯 അഞ്ചപ്പവും രണ്ടു മീനും കൊണ്ട് പുരുഷാരത്തിന്റെ
ഇടയിൽ നിന്ന ബാലൻ, അത്
കർത്താവിനെ ഏല്പിച്ചപ്പോൾ 5000 പേർക്ക് വിശപ്പടക്കുവാ
നും, ശേഷിപ്പായി 12 കുട്ട നിറയെ ശേഖരിക്കുവാനും
ഇടയായി.
🔯 ഈ സംഭവങ്ങളിലെല്ലാം തന്നെ ആളുകളുടെ പക്കൽ എന്തുണ്ടായിരുന്നുവോ അത്
ദൈവത്തിന്റെ പക്കൽ ഏല്പിച്ചപ്പോഴാണ് അത്ഭുതങ്ങ
ൾ സംഭവിച്ചത്.
🔯 പ്രീയ സഹോദരാ / സഹോദരി,
നമ്മുടെ കരങ്ങളിൽ/ ഹൃദയ
ങ്ങളിൽ എന്തുണ്ട് എന്ന് താല്പര്യപൂർവ്വം നോക്കുന്ന ഒരു
ദൈവമാണ് നമുക്കുള്ളത്.
താങ്കളുടെ കയ്യിലുള്ളതു് എന്തായിരുന്നാലും അത് ദൈവത്തെ ഏല്പിക്കുവാൻ
തയ്യാറാണോ? എങ്കിൽ അവൻ നിങ്ങൾക്കു വേണ്ടി
ഒരു അത്ഭുതം ചെയ്യും എന്ന്
വിശ്വസിച്ചു കൊള്ളുക.
🔯 ഈ വേദവായന- പഠന പരിപാടി തുടങ്ങുവാനും, അത്
വളരുവാനും, തുടരുവാനും ഇടയായത്, നമ്മുടെ പ്രീയപ്പെട്ട ചിലർ തങ്ങളുടെ സമയം, കഴിവുകൾ, സൗകര്യങ്ങൾ, സുഖങ്ങൾ എന്നിവ ദൈവ സന്നിധിയിൽ
സന്തോഷപൂർവ്വം സമർപ്പിച്ച
തു കൊണ്ടാണ് എന്ന് ഓർക്കു
ന്നതു് ഉചിതമായിരിക്കും.
ഒരു കാര്യം ഓർത്തുകൊള്ളുക, ഈ ലോകത്തിൽ നമ്മുടേതായി
ഒന്നും പിടിച്ചു വെച്ചു കൊണ്ടി
രിക്കുവാൻ സാധ്യമല്ല.
🔯 അമേരിക്കൻ മിഷണറി
യായിരുന്ന ജിം എലിയട്ട് ഇക്വഡോറിൽ യൗവ്വനത്തിൽ
തന്നെ കർത്താവിനു വേണ്ടി
രക്തസാക്ഷിയായി. മരിക്കുന്നതിനു മുൻപേ അദ്ദേഹം പറഞ്ഞതു് ഇപ്രകാരമായിരുന്നു -
" ഒരിക്കലും നഷ്ടപ്പെടാത്തത് നേടുന്നതിനു വേണ്ടി, തനിക്ക് ഒരിക്കലും സൂക്ഷിച്ച വെയ്ക്കാൻ കഴിയാത്തത്
നഷ്ടപ്പെടുത്തുന്നവൻ
ഒരു മoയനല്ല "
ഡോ: തോമസ് ഡേവിഡ്

Comments
Post a Comment