ഉല്പത്തി: 37-50

ഉല്പത്തി: 37-50 വരെ
     അദ്ധ്യായങ്ങൾ
( " ഫറവോൻ മിസ്രയീമ്യരോട്
ഒക്കേയും, നിങ്ങൾ യോസേ
ഫിന്റെ അടുക്കൽ ചെല്ലുവീൻ ------- എന്നു പറഞ്ഞു "
(ഉല്പത്തി:41:55)
             നമ്മുടെ വേദ വായന ഭാഗങ്ങളായ 37-50 വരെയുള്ള അദ്ധ്യായങ്ങളിൽ
വ്യാപിച്ചു കിടക്കുന്ന ചരിത്ര
മാണ്, യോസേഫിന്റേത്. ദൈവീക പദ്ധതി പ്രകാരമുള്ള
യിസ്രയേൽ മക്കളുടെ 430
വർഷത്തെ മിസ്രയീം ജീവിത
ത്തിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തിയ വ്യക്തി
യായിരുന്നു, യോസേഫ് എന്നതു് തിരുവചനം വെളിപ്പെടുത്തുന്ന ഒരു സത്യമാണ്. തിരുവചനം ശ്രദ്ധ
യോടെ ധ്യാനിക്കുമ്പോൾ ദൈവത്തിന്റെ അതിസൂക്ഷമവും, വൈകല്യ രഹിതവുമായ പദ്ധതിയുടെ ഭാഗമായിട്ടാണ് യോസേഫ്
മിസ്രയീമിൽ എത്തിയതു്
എന്നു് മനസ്സിലാകും. സങ്കീർത്തനക്കാരൻ എഴുതി
യിരിക്കുന്നു, " അവർക്കു മുമ്പായി അവൻ ഒരാളെ
അയച്ചു, യോസേഫിനെ ദാസ
നായി വിറ്റുവല്ലോ "
(സങ്കീ.. 105:l7)
അതിലുമുപരി, നമ്മുടെ യേശു കർത്താവിന്റെ പഴയ
നിഴലുകളിൽ അഭൂതപൂർവ്വ
മായി പല താദാമ്യങ്ങളും
യോസേഫിനുണ്ടായിരുന്നു
എന്നുള്ളതായിരുന്നു.
അവയിൽ ചിലതു മാത്രം ചുവടെ ചേർക്കുന്നു.-
👉യേശു കർത്താവ് സ്വന്ത ജനങ്ങളാൽ ഉപദ്രവിക്കപ്പെടു
കയും അവരാൽത്തന്നെ ക്രൂശിക്കപ്പെടുകയും ചെയ്തു.
------ യോസേഫും പീഡിപ്പിക്ക
പ്പെട്ടത് സ്വന്ത സഹോദരന്മാ
രാലത്രേ.
👉യേശു തന്റെ പരസ്യ ശുശ്രൂഷ ആരംഭിക്കുന്നതു്
മുപ്പതാം വയസ്സിലാണ്. -------
യോസേഫ് ഫറവോന്റെ മുമ്പി
ൽ നിൽക്കുമ്പോൾ അവന്
മുപ്പത് വയസ്സായിരുന്നു.
👉മുപ്പതു വെള്ളിക്കാശിനാ
ണ്, യൂദാ യേശുവിനെ ഒറ്റിക്കൊടുത്തതു്. ------ യോസേഫിനെ തന്റെ സഹോദരന്മാർ യിശ്മായേല്യ
കച്ചവടക്കാർക്ക് വിറ്റത്
ഇരുപത് വെള്ളിക്കാശിനും -
👉 "അവൻ ജനത്തെ അവരു
ടെ പാപങ്ങളിൽ നിന്ന് രക്ഷിപ്പാനിരിക്ക കൊണ്ട് അവന് യേശു എന്ന് പേർ
വിളിച്ചു " (മത്താ: 1:21) -------
ഫറവോൻ യോസേഫിനു
കൊടുത്ത മിസ്രയീമ്യ നാമം
"സാപ്നത്ത് പനേഹ്'" എന്നാ
യിരുന്നു. അതിന്റെ അർത്ഥം
"ലോകത്തിന്റെ രക്ഷിതാവ് "
എന്നത്രേ. -------
        അതു കൊണ്ട് ഇത്രമാത്രം പ്രാധാന്യമുള്ള യോസേഫിന്റെ ജീവചരിത്രം
നമുക്കെല്ലാം ചിരപരിചിതമെങ്കിലും, ഈ വേദവായന - പഠന പരിപാടി
യുടെ വെളിച്ചതിൽ അത് ഒന്നു കൂടെ മനസ്സിലാക്കുന്നതു് സഹായ
കരമായിരിക്കും എന്നുള്ള ദൈവീക ആലോചന താഴ്മയോടെ ഞാൻ അനു
സരിക്കുന്നതു കൊണ്ട് മൂന്നു ഭാഗങ്ങളായി അവഅയച്ചു
കൊടുക്കയാണ് ..

ഭാഗം ഒന്ന്:

                പൂർവ്വപിതാവായ യാക്കോബ് തന്റെ അമ്മാവനായ ലാബാനു വേണ്ടി 14 ദീർഘ വർഷങ്ങൾ
കഠിനാദ്ധ്വാനം ചെയ്തതിനു
ലഭിച്ച പ്രതിഫലമാണ്, ലേയ,
റാഹേൽ എന്നീ ഭാര്യമാർ .
യാക്കോബിന് ലേയയിൽ
കൂടെയും, അവളുടെ രണ്ട്
ദാസിമാരിൽ കൂടെയും പത്തു
മക്കളെ ലഭിച്ചു. എന്നാൽ
തന്റെ പ്രീയ ഭാര്യയായ റാഹേൽ തന്റെ ആദ്യജാത
നായ യോസേഫിനെ=( യഹോവാ -
വർദ്ധിപ്പിക്കട്ടെ) പ്രസവിച്ചപ്പോ
ൾ, താൻ വാർദ്ധക്യത്തിന്റെ
ചവിട്ടു പടിയിൽ എത്തിയിരുന്നു. അതിനു ശേഷം അധികം വൈകാതെ
തന്നെ യാക്കോബ് തന്റെ
സ്വന്തം നാടായ കനാനിൽ
എത്തിച്ചേർന്നു. എന്നാൽ
പന്ത്രണ്ടാം സന്തതിയായ
ബെന്യാമിനെ പ്രസവിച്ചതി
നു ശേഷം റാഹേൽ ഇഹ
ലോകവാസം വെടിഞ്ഞു.
യാക്കോബിന്റെ കുടുംബം
ഹെബ്രോനിൽ വാസം ആരം
ഭിച്ചു.
             തന്റെ പിതാവിന്റെ
വാത്സല്യ ഭാജനമായി യോ സേഫ് വളർന്നു വന്നു. അവനോടുള്ള തന്റെ സ്നേഹ
ക്കുടുതലിന്റ പ്രതീകമായി പല
നിറങ്ങളോടുകൂടിയ മനോഹ
രമായ ഒരു കുപ്പായം യാക്കോ
ബ് യോസേഫിന് തൈപ്പിച്ചു
കൊടുത്തു. ഇത് അവന്റെ
സഹോദരന്മാർക്ക് അവനോട്
വിദ്വേഷവും,പകയും ഉളവാക്കി. എരിതീയിൽ എണ്ണ
ഒഴിച്ചതു പോലെ, തങ്ങളെക്കുറിച്ചുള്ള കഥകൾ
യോസേഫ് തങ്ങളുടെ പിതാ
വിനെ അറിയിച്ചു വന്നതുകൊ
ണ്ടും, കുടുംബം മുഴുവൻ തന്നെ,വീണ് നമസ്കരിച്ചു
എന്ന് വെളിപ്പെടുത്തിയതിനാ
ലും, അവനോടുള്ള അവരുടെ രോഷവും
പകയും അനുദിനം ശക്തി പ്രാപിച്ചു.
             യോസഫിന് 17 വയ
സ്സായപ്പോൾ ഒരു ദിവസം യാക്കോബ് അവനെ വിളിച്ച്
ശേഖേമിൽ ആടുകളെ മേയി
ക്കുന്ന തന്റെ സഹോദരന്മാ
രുടെ ക്ഷേമം അന്വേഷിച്ച്
മടങ്ങിവരുവാൻ പറഞ്ഞയച്ചു.
അവർ ശേഖേം വിട്ട് ദോഥാനിലെ വിശാലമായ
പുൽമേടുകളിലേക്ക് പോയ
തുകൊണ്ട്, യോസേഫ് വീണ്ടും വടക്കോട്ട് ദീർഘദൂരം
നടന്ന് അവരെ കണ്ടെത്തി.
ദൂരെ നിന്നും അവർ അവനെ
കണ്ടപ്പോൾ അവനെക്കൊന്ന്
പകരം വീട്ടുവാനും ഒരു കാട്ടുമൃഗം അവനെ കൊന്നു
കളഞ്ഞു എന്ന് പിതാവിനോട്
കള്ളം പറയുവാനും തമ്മിൽ
പറഞ്ഞാത്തു." അവന്റെ
സ്വപ്നങ്ങൾ എങ്ങനെയായി
തീരും എന്ന് പരിഹാസരൂപേ
ണ പറഞ്ഞും കൊണ്ടുമാണ്
അവർ ഈ ഹീനകൃത്യത്തിന്
തുനിഞ്ഞത്. ------- ..
(തുടരും)
ഡോ: തോമസ് ഡേവിഡ്

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -