ഉൽപത്തി 31 - 35

ഉൽപത്തി 31 - 35   

 യാക്കോബ് എന്ന വാക്കിനർത്ഥം ഉപായി, ചതിയൻ എന്നാണ്. ആ പേര് മാറ്റി ദൈവത്തിന്റെ പ്രഭു അല്ലെങ്കിൽ ദൈവത്തോടു മല്ലു പിടിക്കുന്നവൻ എന്നർത്ഥമുള്ള യിസ്രായേൽ എന്നാക്കി. ക്രിസ്തുവിനെ പിൻപറ്റുന്നവരെ ദൈവത്തിന്റെ യിസ്രായേൽ എന്നു വിളിക്കാറുണ്ട്. യാക്കോബ് തന്റെ കുടുംബത്തോടും ആടുമാടുകളോടും കൂടെ തന്റെ ദേശത്തേക്ക് പോകുമ്പോൾ റാഹേൽ തന്റെ പിതാവിന്റെ ഭവനത്തിൽ നിന്ന് ദേവൻമാരുടെ വിഗ്രഹങ്ങൾ മോഷ്ടിച്ചു കൊണ്ടുപോയി. ദൈവത്തിന് ഇഷ്ടപ്പെടാത്ത കാര്യമായിരുന്നു ഇത്. അത് അവൾക്ക് തന്നെ ജീവഹാനി വരുത്തിവച്ചു.  യാക്കോബ് തന്റെ 2 ഭാര്യമാരിൽ റാഹേലിനെ അധികമായി സ്നേഹിച്ചു. ഏശാവിന്റെ അടുക്കൽ എത്തിയപ്പോൾ യാക്കോബ് തന്റെ ദാസിമാരെയും മക്കളെയും മുന്നിലും ലേയയെയും മക്കളെയും പിന്നാലെയും ഒടുവിലായി റാഹേലിനെയും ജോസഫിനെയും നിറുത്തി. ഇവിടെ ലേയയെ അവഗണിക്കുകയും റാഹേലിനെ പരിഗണിക്കുകയും ചെയ്തു. എന്നാൽ റാഹേൽ ബെന്യാമിനെ പ്രസവിക്കുന്ന സമയത്ത് മരിച്ചു പോയി. എഫ്രാത്തിൽ പോകുന്ന വഴിയിൽ തന്നെ അടക്കം ചെയ്യേണ്ടതായി വന്നു. ദൈവത്തിന്റെ പദ്ധതികൾക്കനുസരണമായാണ് ഓരോരുത്തരുടെയും ജീവിതത്തിൽ എല്ലാം സംഭവിക്കുന്നത്.

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -