ഉൽപത്തി 1 - 6

ഉൽപത്തി 1 - 6
ദൈവം ആദിമ മനുഷ്യനിലേക്കു ജീവനും ശ്വാസവും പകർന്നു. മനുഷ്യ ജീവന്റെ ഉറവിടം ദൈവമാണ്.
സാത്താനാണ് (പാമ്പ്) വേദപുസ്തകത്തിൽ ആദ്യമായി കളവ് പറഞ്ഞത്. അവൻ പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ സർപ്പത്തെ പിടിച്ചു ആയിരം ആണ്ടുകളിലേക്കു ചങ്ങലയിട്ടു. (വെളിപ്പാട് 20:2)
 3:8 കുറ്റബോധവും പാപബോധവും ആണ് ആദാമിനെയും ഹവ്വായേയും ദൈവത്തിൽ നിന്നകറ്റിയത്.
5:24 ഹാനോക്ക് ദൈവത്തോടു കൂടെ നടന്നു. ദൈവം അവനെ എടുത്തു കൊണ്ടു. ദൈവവചനത്തിലും വാഗ്ദത്തങ്ങളിലും വിശ്വസിച്ച് ജീവിച്ചു. തന്റെ തലമുറയിലെ അനീതിയും പാപവും നിറഞ്ഞ ജീവിതരീതികളെയും തള്ളിപ്പറഞ്ഞ ഒരു നീതി പ്രസംഗിയായിരുന്നു ഹാനോക്ക്. ദൈവത്തെ പ്രസാദിപ്പിച്ചു ജീവിച്ചതുകൊണ്ട് അവൻ എക്കാലവും ദൈവസാന്നിദ്ധ്യത്തിൽ ആയിരിക്കുവാൻ അവനെ ദൈവം മരണം കൂടാതെ എടുത്തു കൊണ്ടു.
6:2- ദൈവത്തിന്റെ പുത്രന്മാർ മനുഷ്യന്റെ പുത്രിമാരെ ഭാര്യമാരായി എടുത്തു. ദൈവത്തിന്റെ പുത്രന്മാർ - ശേത്തിന്റെ പുത്രന്മാർ, മനുഷ്യന്റെ പുത്രിമാർ -കായീന്റെ പുത്രിമാർ

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -