ഉല്പത്തി 24മുതല്‍ 26

ഉല്പത്തി  24മുതല്‍ 26 വരെയുള്ള  അദ്ധ്യായങ്ങളാണ്

ഈ പഠനഭാഗത്തു നിന്നു എനിക്കു ലഭിച്ച ഉള്‍ക്കാഴ്ച പങ്കു വയ്ക്കട്ടെ.

1⃣വേദഭാഗം  24;56_59.
      അബ്രാഹാമിന്റെ ദാസന്‍ റിബേക്കയെ ലാബാന്റെ ഭവനത്തില്‍ നിന്നും കൂട്ടിക്കൊണ്ടു വരുന്നതാണ് രംഗം.
അവര്‍ പറഞ്ഞു,''നമുക്കു പെണ്‍ക്കുട്ടിയെ വിളിച്ചു ചോദിക്കാം'' അവര്‍ റിബേക്കയെ വിളിച്ചു ചോദിച്ചു,'' ഈ ആളിന്റെ കൂടെ പോകുന്നവോ?'' ''പോകുന്നു'' എന്നവള്‍ മറുപിടി  പറഞ്ഞു.

▶ദൈവനിശ്ചയത്തിന്റെ മുന്പില്‍ നിരുപാധികം തന്നെ സമര്‍പ്പിക്കുന്ന റിബേക്ക മാതൃകയാവുന്നു.അവള്‍ ഒഴികഴിവു ഒന്നു പറയാതെ അവരുടെ കൂടെ പോകുവാന്‍ തയ്യാറാകുന്നു.പിതാവായ അബ്രാഹാം പ്രകടിപ്പിച്ച ദൈവത്തോടുള്ള പ്രതിബദ്ധത ഈ പെണ്‍ക്കുട്ടിയും പ്രകടിപ്പിക്കുന്നു.

🛐ദൈവവിളിയോടുള്ള നമ്മുടെ പ്രതികരണം ഇങ്ങനെയായിരിക്കണം.കര്‍ത്താവു വിളിച്ചപ്പോള്‍,ഉടനെ തന്നെ തങ്കളുടെ വലയും പടകും ഉപേക്ഷിച്ച കര്‍ത്താവിന്റെ പിന്നാലെ പോയ ശിഷ്യന്മാരെപ്പോലെ.

2⃣വേദഭാഗം  24;67

'ഇസ്ഹാക്കു അവളെ തന്റെ അമ്മ സാറായുടെ കൂടാരത്തിലേക്കു കൂട്ടിക്കൊണ്ടു പോയി.അയാള്‍ അവളെ സ്നേഹിച്ചു.അമ്മ മരിച്ച ദൂഃഖത്തിനു അങ്ങനെ ഇസ്ഹാക്കിന് ആശ്വാസം  ലഭിച്ചു.

🛐കുടുബ ജീവിതത്തിനു നല്ലൊരു മാതൃക.

3⃣ വേദഭാഗം 25;18.
'അവര്‍ ചാര്‍ച്ചക്കാരില്‍ നിന്നു അകന്നായിരുന്നു വസിച്ചിരുന്നതു'

▶ഇശ്മായേലിന്റെ പുത്രന്മാരുടെ കാര്യമാണ് ഇവിടെ  പറഞ്ഞിരിക്കുന്നത്.

4⃣വേദഭാഗം .25;32,34

'ഏശാവ് മറുപടി പറഞ്ഞു.'' വിശന്നു മരിക്കാറായ എനിക്കു  ഈ ജ്യേഷ്ഠാവകാശംകൊണ്ട് എന്തു പ്രയോജനം.? ജ്യേഷ്ഠാവകാശത്തെ അത്ര നിസ്സാരമായി മാത്രമേ ഏശാവ് ഗണിച്ചുള്ളു.

🛐ഏശാവ്  ജ്യേഷ്ഠാവകാശത്തിനു യോഗ്യനല്ല എന്നു ഈ വേദഭാഗം വ്യക്തമാക്കുന്നു.

5⃣വേദഭാഗം . അദ്ധ്യായം  26,

🛐ഇസ്ഹാക്കിന്റെ സ്വഭാവവൈശിഷ്ട്യം വ്യക്തമാക്കുന്നു.കലഹത്തില്‍ നിന്നകന്നു പോകുന്ന സമാധാന പ്രിയനായ ഇസ്ഹാക്കിനെ യാണ് ഈ വേദഭാഗത്ത് കാണുക.

6⃣വേദഭാഗം .26;34_35

'നാലപതാമത്തെ വയസ്സില്‍ ഏശാവ്  ഹിത്യനായ ബേരിയുടെ മകള്‍ യെളൂദിത്തിനെയുഃ ഹിത്യനായ ഏലോന്റെ മകള്‍ ബാസമത്തിനെയും ഭാര്യയായി സ്വീകരിച്ചു. അവര്‍ ഇസ്ഹാക്കിന്റേയും റിബേക്കയുടെയും ജീവിതം ദുരിതപൃര്‍ണ്ണമാക്കി.

🛐ഈ ഭാഗം ഈ കാലഘട്ടത്തില്‍ പ്രസക്തിയുള്ളതാണ്.



ഉൽപത്തി 24 - 26

 യിസ്ഹാക്ക് ഒരു കനാന്യ സ്ത്രീയെ വിവാഹം കഴിക്കുവാനോ അബ്രാഹാം വിട്ടു പോന്ന ദേശത്തേക്കു മടങ്ങിപ്പോകുവാനോ അബ്രാഹാം അനുവദിച്ചില്ല. അബ്രാഹാമിന്റെ ദാസനായ ഏലെയാസറായിരുന്നു യിസ്ഹാക്കിനു വേണ്ടി ഭാര്യയെ അന്വോഷിച്ചു പോയത്. ഏലെയാസർ അബ്രാഹാമിനെപ്പോലെ ദൈവത്തെ അന്വോഷിക്കുന്ന ഭക്തനായ മനുഷ്യനായിരുന്നു. അത് അവന് അനുഗ്രഹമായിത്തീർന്നു. അബ്രാഹാമിന്റെ വിശ്വാസം വീട്ടിലുള്ള മറ്റ് അംഗങ്ങൾക്കും ഉണ്ടായിരുന്നു. ദൈവം റിബേക്കായെ യിസ്ഹാക്കിനു വേണ്ടി തിരഞ്ഞെടുത്തിരുന്നു. അത് ഏലെയാസർ മുഖേന ദൈവം നടത്തി കൊടുക്കുന്നു. ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു.(സങ്കീർത്തനം 37:23) അബ്രാഹാമിന്റെ ദാസനെ ദൈവം നയിച്ചതു പോലെ എല്ലാ വിശ്വാസികളും ദൈവം തങ്ങളെ വിശ്വസ്തതയോടു നയിക്കുമെന്ന് പ്രതീക്ഷിക്കണം. സാറായെപ്പോലെ റിബേക്കായും പല വർഷങ്ങൾ മച്ചിയായിരുന്നു. യിസ്ഹാക്കിനും ഒരു സന്തതിക്കു വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കേണ്ടി വന്നു. 20 വർഷം അവർക്ക് കാത്തിരിക്കേണ്ടി വന്നു. അവർക്ക് 2 പുത്രന്മാർ ഉണ്ടായി. ഏശാവും യാക്കോബും ഏശാവ് ആയിരുന്നു ജ്യേഷ്ഠൻ. എന്നാൽ അവൻ ജ്യേഷ്ഠാവകാശം യാക്കോബിനു വിറ്റു. ഏശാവ് സത്യ ദൈവത്തെ ആരാധിക്കാത്ത അന്യ സ്ത്രീകളെ വിവാഹം കഴിച്ചു. ദൈവത്തിന്റെ നിയമം അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നിവരിലൂടെ പിൻതുടർച്ചയായി ലഭിച്ചു. യാക്കോബിന്റെ വംശാവലിയിലൂടെയാണ് വീണ്ടെടുപ്പുകാരനായ യേശുക്രിസ്തു ജനിച്ചത്‌.

Comments