ഉല്പത്തി 27

ഉല്പത്തി 27: ഇസ്ഹാഖ്,  തന്റെ കാലം  തികയാറായി  എന്നു  കണ്ടപ്പോൾ തന്റെ മകനായ ഏശാവിനോട് തനിക്കു  ഏറ്റവും  പ്രിയപ്പെട്ട, വേട്ട മൃഗം കൊണ്ടുണ്ടാക്കിയ ഭക്ഷണം ആവശ്യപ്പെടുന്നു. ഇതു  കേട്ട റെബേക്കാ അനുഗ്രഹം യാക്കോബിനു കിട്ടുന്നതിന്  ശ്രമം തുടങ്ങുന്നു. 
ദൈവം   യാക്കോബിനു കൊടുക്കും  എന്നു പറഞ്ഞ  അനുഗ്രഹം 'വാങ്ങി ' കൊടുക്കുവാൻ റെബേക്ക തുടങ്ങുന്നു.  അതു  മൂലം കുടുംബത്തിൽ  വലിയ  പ്രശ്നങ്ങൾ തല പൊക്കുന്നു.  ദൈവത്തിനു  തന്റേതായ  സമയവും  വഴിയും  ഉണ്ടെന്നു  മനസ്സിലാക്കാത്തതിന്റെ പ്രശ്നം.
ഉല്പത്തി  28- യാക്കോബ്,  ഏശാവിനോട് ചെയ്ത  എല്ലാ വഞ്ചനയ്ക്കും പകരമായി  ഒരു നല്ല പാഠം പഠിക്കുവാനായി  ലാബാന്റെ  അടുക്കലേക്കു പോകുന്നു.   തെറ്റുകൾ  ചെയ്ത യാക്കോബിനോട്,  താൻ  അവനെ അനുഗ്രഹിക്കും എന്നു ദൈവം പറയുന്നു.  അതു യാക്കോബിന്റെ നന്മയാലല്ല,  മറിച്ചു ,  അബ്രഹാമിനോട് ചെയ്ത വാഗ്ദത്തത്താൽ ആണ്(v  13 -15).
ഉല്പത്തി 29- ലാബാന്റെ  സർവകലാശാലയിൽ എല്ലാ 'നല്ല'  പാഠങ്ങളും യാക്കോബ്  പഠിക്കുവാൻ  തുടങ്ങുന്നു.  യാക്കോബ് കാര്യങ്ങൾ  എല്ലാം ലാബാനോട് പറഞ്ഞപ്പോൾ, (v14) തീർച്ചയായും നീ എന്നെ പോലെ തന്നെ എന്ന് ലാബാൻ മറുപടി പറയുന്നു !
ഉല്പത്തി  30- യാക്കോബ്  തന്റെ ദേശത്തേക്കു കുടുംബത്തോടൊപ്പം  പോകുവാൻ അനുവാദം  ചോദിക്കുന്നു.  ലാബാൻ , യാക്കോബ് ചെയ്ത  ജോലിക്ക്  പ്രതിഫലം കൊടുക്കാമെന്നും  പറയുന്നു(v28). നീ എനിക്കു  ഒന്ന് തരേണ്ടതില്ല എന്നായിരുന്നു യാക്കോബിന്റെ  മറുപടി( v31). സ്വന്തം കഴിവിനാൽ  ഞാൻ നേടിക്കൊള്ളാം എന്നു  വിചാരിക്കുന്ന  ഒരു യാക്കോബിനെയാണ്  നാം ഇവിടെ കാണുന്നത്.
ദൈവം നമ്മോടും  പല തവണ സംസാരിച്ചിട്ടില്ലേ?  എന്നിട്ടും ദൈവത്തിന്റെ  സമയത്തിന് വേണ്ടി കാത്തിരിക്കാതെ  നാം എന്തെല്ലാം  ചെയ്ത് കൂട്ടുന്നു?

Comments

Popular posts from this blog

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

അബ്ശാലോമേ എന്റെ മകനെ, എന്റെ മകനെ

2Sam 7_11 2 ശമൂ 7-11