ഉൽപത്തി 27 - 30

ഉൽപത്തി 27 - 30
റിബേക്കായും യാക്കോബും വഞ്ചനയാലും കൗശലത്താലും ദൈവ നിയമത്തിന്റെ ഉദ്ദേശങ്ങൾ സഫലീകരിക്കുന്നതിന് ആഗ്രഹിച്ചു. റിബേക്കായുടെ കൗശല പദ്ധതി കാരണം അവൾ വളരെയേറെ കഷ്ടപ്പെട്ടു. യാക്കോബിന് ഒളിച്ചോടേണ്ടി വന്നു. അവൾ പിന്നെ ഒരിക്കലും അവനെ കണ്ടില്ല. യാക്കോബ് സ്വന്തം വഴികളിലൂടെ അനുഗ്രഹം നേടുവാൻ രണ്ടു പ്രാവശ്യം കള്ളം പറഞ്ഞു. ലഭിക്കേണ്ടത് അവന് ലഭിച്ചുവെങ്കിലും അതിനു വേണ്ടി അവൻ വലിയ വില കൊടുക്കേണ്ടി വന്നു. ജീവനു വേണ്ടി ഒളിച്ചോടേണ്ടി വന്നു. കുടുംബത്തിലെ സമ്പത്തും സുഖ സൗകര്യങ്ങളും ഉപേക്ഷിക്കേണ്ടി വന്നു. ദൈവം യാക്കോബിനെ അനുഗ്രഹിച്ചു.
ബേഥേൽ എന്നാൽ ദൈവത്തിന്റെ ഭവനം എന്നാണർത്ഥം. ദൈവസാന്നിദ്ധ്യമുള്ള ഏത് സ്ഥലത്തേയും ബേഥേൽ എന്നു വിളിക്കാം. സ്വന്ത പിതാവിനെയും സഹോദരനെയും വഞ്ചിച്ചതിനാൽ അമ്മാവനായ ലാബാൻ അവനെയും വഞ്ചിച്ചു. മനുഷ്യൻ വിതെക്കുന്നതു തന്നെ കൊയ്യും. (ഗലാത്യർ 6:7) യാക്കോബ് ലേയയെയും റാഹേലിനെയും വിവാഹം കഴിച്ചു. യാക്കോബ് റാഹേലിനെ അധികമായി സ്നേഹിച്ചു. അതു കൊണ്ട് തന്നെ ലേയക്ക് ദൈവം മക്കളെ കൊടുത്തു. റാഹേൽ മച്ചിയായിരുന്നു. ലേയയിൽ നിന്ന് യെഹൂദ ജനിച്ചു. യെഹൂദായുടെ പരമ്പരയിൽ നിന്ന് ക്രിസ്തു ജനിച്ചു. പുരാതന കാലങ്ങളിൽ മക്കളില്ലാത്ത ഒരു സ്ത്രീയെ അവജ്ഞയോടെയാണു നോക്കിയിരുന്നത്. അതു കൊണ്ട് റാഹേൽ ദൈവത്തോട് പ്രാർത്ഥിച്ചു പറഞ്ഞു എനിക്ക് മക്കളെ തന്നില്ലെങ്കിൽ ഞാൻ മരിച്ചു പോകുമെന്ന് . ദൈവം റാഹേലിനെ ഓർത്തു. ഒരു മകനെ നൽകി. യോസേഫായിരുന്നു ആ മകൻ.

Comments

Popular posts from this blog

പുറപ്പാട് 13 - 2

2 ശമുവേൽ: 23 -24 1 രാജാക്കന്മാർ: 1

ആവർത്തനം 27: 2,3: -